crime

മിസോറി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. 26കാരിയായ ഹൈസ്‌കൂള്‍ കണക്ക് അദ്ധ്യാപിക ഹെയ്‌ലിയാണ് അറസ്റ്റിലായത്. ഹെയ്‌ലിക്കെതിരെ ബലാത്സംഗം, ബാലപീഡനം എന്നീ വകുപ്പുകള്‍ ചുമത്തി.

25 ലക്ഷം ഡോളര്‍ കെട്ടിവെച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ. പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം ഏഴിനാണ് കുട്ടി പൊലീസില്‍ വിവരം കൈമാറിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹെയ്‌ലി തന്നെ ഉപദ്രവിക്കുന്നത് പതിവാണെന്ന് മുറിവുകള്‍ സുഹൃത്തുക്കളെ കാണിച്ച് കുട്ടി പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകിയിരുന്നതുകൊണ്ട് തന്നെ ഹെയലിയുടെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. വിവരമറിഞ്ഞയുടന്‍ പൊലീസ് അദ്ധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നല്‍കിയില്ല.

സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിന്റെ പൂട്ട് തുറന്ന പൊലീസ്, വിദ്യാര്‍ത്ഥിയുമായുള്ള ഹെയ്‌ലിയുടെ ചാറ്റ് കണ്ടെടുത്തു. അദ്ധ്യാപികയുമായുള്ള മകന്റെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നുവെന്ന പിതാവിന്റെ വെളിപ്പെടുത്തലും പിന്നാലെയുണ്ടായി.

സ്‌കൂളില്‍ മകനുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മറ്റു വിദ്യാര്‍ത്ഥികളെ കാവലിന് നിയോഗിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി. ടെക്‌സസിലേക്കു പോകുന്നതിനു മുമ്പ് ഹെയ്‌ലി ഈ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. പീഡനവിവരം മറച്ചുവച്ചതിനു വിദ്യാര്‍ഥിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.