
സഞ്ജുവിന് പകരം രോഹൻ കുന്നുമ്മൽ കേരളത്തെ നയിക്കും
ഗോഹട്ടി : രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനോട് ലീഡ് വഴങ്ങി സമനിലയിൽ പി
രിഞ്ഞ കേരളം ഇന്ന് രണ്ടാം മത്സരത്തിൽ അസാമിനെ നേരിടാനിറങ്ങുന്നു. ഗോഹട്ടിയിലാണ് മത്സരം. ആലപ്പുഴയിൽ നടന്ന ആദ്യ മത്സരത്തിൽ കേരളത്തെ നയിച്ച സഞ്ജു സാംസൺ അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തോടൊപ്പമായതിനാൽ ഉപനായകൻ രോഹൻ എസ്.കുന്നുമ്മൽ ഇന്ന് ക്യാപ്ടനായി അരങ്ങേറും.
ആദ്യ മത്സരത്തിൽ ഛത്തിസ്ഗഡിനോട് 10 വിക്കറ്റിന് തോറ്റവരാണ് അസാം. എലൈറ്റ് ഗ്രൂപ്പ് എയിൽ ഒരു പോയിന്റുമായി കേരളം ആറാമതും പോയിന്റില്ലാതെ അസാം ഏഴാമതുമാണ്. ഏഴുപോയിന്റുള്ള മുംബയ് ആണ് ഒന്നാം സ്ഥാനത്ത്.