income

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസക്കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനം 19.4 ശതമാനം ഉയർന്ന് 14.7 ലക്ഷം കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ ലക്ഷ്യമിടുന്ന മൊത്തം നികുതി വരുമാനം പൂർണമായും നേടാനാകുമെന്നാണ് വിലയിരുത്തുന്നത്. കോർപ്പറേറ്റ് നികുതി ഇനത്തിലെ വരുമാനത്തിൽ 12.4 ശതമാനവും വ്യക്തിഗത വരുമാന ഇനത്തിൽ 27.3 ശതമാനവും വർദ്ധനയുണ്ടായി.