
കാബൂൾ: അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.50ഓടെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖലയാണ്. ആളപായവും നാശനഷ്ടവും സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി, ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം അടക്കമുള്ള വടക്കേ ഇന്ത്യൻ ഭാഗങ്ങളിലും പാകിസ്ഥാനിൽ ഇസ്ലാമാബാദ്, ലാഹോർ അടക്കമുള്ള നഗരങ്ങളിലും അനുഭവപ്പെട്ടു.