
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ജനുവരി 12 - 1199 ധനു 27 വെള്ളിയാഴ്ച്ച.
( വൈകിട്ട് 5 മണി 17 മിനിറ്റ് 52 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം )
അശ്വതി: ധനപ്രാപ്തി, ദൈവാനുകൂല്യം, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്. ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.
ഭരണി: ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലിലും ബിസിനസ്സിലും നേട്ടം. ഭാഗ്യ പരീക്ഷണത്തില്‍ വിജയം,പഠനത്തില്‍ വിജയം.
കാര്‍ത്തിക: കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളിലും വാഗ്ദാനങ്ങളിലും വഴിപ്പെടരുത്. രഹസ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
രോഹിണി: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്.
ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.
മകയിരം: സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്‍റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും.
തിരുവാതിര: വിശ്വാസ വഞ്ചന നേരിടേണ്ടി വരും, എല്ലാകാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സമ്പാദിക്കും.
പുണര്‍തം: കോടതി നടപടികള്‍ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. തട്ടിപ്പിനിടയാകാന്‍ സാധ്യത ഉള്ളതിനാല്‍ കരുതലോടെ മുന്നേറണം.
പുയം: ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും.
ആയില്യം: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. മാധ്യമങ്ങളില്‍ ശോഭിക്കും,മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും.
മകം: വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും.
പൂരം: ധനപരമായ കാര്യങ്ങളില്‍ വിജയം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.
ഉത്രം: പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിതത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും. കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.
അത്തം: കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം. തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും.പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.
ചിത്തിര: പണം കടം കൊടുക്കരുത്. ലഹരി പദാര്‍ഥങ്ങൾ ഉപയോഗിക്കരുത്. അപകടം വരാന്‍ സാധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം.
ചോതി: ഔഷധം ഉപയോഗിക്കേണ്ടി വരും, ആഡംബരത്തിന് പണം ചിലവഴിക്കും. വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം.
വിശാഖം: ദേഹദുരിതത്തിനു സാധ്യത. ജലം- അഗ്‌നി ഇവ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം. രാഷട്രീയക്കാര്‍ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
അനിഴം: മാതാവിനും പിതാവിനും രോഗങ്ങള്‍, യാത്രയില്‍ ദുരിതാനുഭവങ്ങള്‍. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.
കേട്ട: സംസാരം വളരെ നിയന്ത്രിക്കണം, വ്യാപാരികള്‍ക്ക് വിദേശ ബന്ധങ്ങള്‍ വഴി ധനലാഭം ലഭിക്കും. കലാകാരൻമാർ മാധ്യമങ്ങളില്‍ തിളങ്ങും, പൂര്‍വ്വിക സ്വത്ത് ലഭിക്കും.
മൂലം: വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, പണം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും.
പൂരാടം: മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും. ഉന്നത വ്യക്തികളുടെ സഹായത്താല്‍ ഉന്നതവിജയം നേടും.
ഉത്രാടം: തെറ്റിദ്ധാരണകള്‍ വന്നു ഭവിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും. ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും.
തിരുവോണം: മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങൾ നടക്കും.
അവിട്ടം: വ്യവഹാരവിജയം, ബന്ധു ബലം, ഉന്മേഷം വര്‍ദ്ധിക്കും. ബിസിനസ്സില്‍ അഭിവൃദ്ധി. പിണങ്ങി നിന്നിരുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാധ്യത.
ചതയം: കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.
യശസ്സ്,കര്‍മ്മ പുഷ്ടി  എന്നിവ ഉണ്ടാകും.
പൂരുരുട്ടാതി: ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും.
ഉത്തൃട്ടാതി: ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. വിദേശ യാത്ര തരപ്പെടും.
രേവതി: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും. കുടുംബസ്വത്ത് ലഭിക്കും. കേസുകൾ രമ്യതയിലാകും.