jail

കോഴിക്കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 96 വര്‍ഷം കഠിനതടവും പിഴയും. കൊമ്മേരി പാറപ്പുറത്ത് മീത്തല്‍ സ്വദേശി കെ. സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ആണ് ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ആറുമാസവുംകൂടി തടവ് അനുഭവിക്കണം. പിഴതുകയായ 4,00,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ കെ. മുരളീധരന്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബിനു തോമസാണ് അന്വേഷണം നടത്തിയത്.