air-india

കൊച്ചി: ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 1,799 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍ വില്‍പന പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി സര്‍വീസുകള്‍ക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു, ചെന്നൈ സര്‍വീസുകള്‍ക്കും കണ്ണൂരില്‍ നിന്നുള്ള ബെംഗളൂരു, തിരുവനന്തപുരം സര്‍വീസുകള്‍ക്കും ടൈം ടു ട്രാവല്‍ വില്‍പനയുടെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ബാധകമാണ്.