
കറാച്ചി : പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ ( തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടിയിലെ അംഗം വെടിയേറ്റ് മരിച്ചു. ഇന്നലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ സ്വാബി ജില്ലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാതർ പ്രാദേശിക നേതാവ് ഷാ ഖാലിദിന് നേരെ നിറയൊഴിക്കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഫെബ്രുവരി 8ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം ഖൈബർ പഖ്തൂൻഖ്വയിൽ തന്നെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഒരാളെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.