
അയോദ്ധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിനേതാക്കളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ പതിനായിരത്തിലധികം വിഐപികൾക്കാണ് ക്ഷണം. വി.ഐ.പികൾക്ക് വിശേഷപ്പെട്ട വിഭവങ്ങൾ അടങ്ങുന്ന രണ്ട് പെട്ടികളാണ് സമ്മാനമായി നൽകും. ഒരു പെട്ടിയിൽ ക്ഷേത്രത്തിലെ പ്രസാദം, പശുവിൻ പാലിൽ നിന്ന് തയ്യാറാക്കിയ നെയ്യുകൊണ്ടുണ്ടാക്കിയ പ്രത്യേക ലഡ്ഡു, വിശുദ്ധ തുളസിയില എന്നിവയായിരിക്കുമെന്നാണ് റിപ്പോർട്ട്.