
ക്ഷേത്രത്തിൽ ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാർത്തുന്ന ചടങ്ങാണ് ചരിത്രത്തിലാദ്യമായി മുടങ്ങിയത്. കളഭവും കലശവും ഇല്ലാത്ത ഏകാദശിക്കാണ് തിരുവമ്പാടി കൃഷ്ണന് ചന്ദനത്തിൽ മോഹിനീ അലങ്കാരം ചാർത്തുന്നത്. ഇത് കണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറ്. ഇത്തവണ കൃഷ്ണന്റെ മോഹിനീ രൂപം ദർശിക്കാൻ എത്തിയ ഭക്തർ നിരാശയോടെയാണ് മടങ്ങിയത്.