mt-vasudevan-nair

മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ ഇ.എം.എസിനെപ്പോലൊരു നേതാവ് കാലത്തിന്റെആവശ്യമെന്ന് എം.ടി വാസുദേവൻ നായർ. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമായി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു. കോഴിക്കോട്ട് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലാണ് എം.ടിയുടെ രൂക്ഷ വിമർശനം.