mumbai-bridge

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കടൽ പാലമാണ് മുംബയ് ട്രാൻസ് ഹാർബർ ലിങ്ക്. ഇതിലൂടെ വാഹനങ്ങളുടെ പരമാവധിന വേഗത നൂറ് കിലോമീറ്ററായി കുറച്ചു. പാലത്തിലൂടെ ബൈക്കുകൾ, ഓട്ടോറിക്ഷ, ട്രാക്ടറുകൾ എന്നിവയ്ക്ക് സഞ്ചരിക്കാൻ അനുമതിയില്ലെന്ന് മോട്ടോർ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മുൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥം പണികഴിപ്പിച്ച കടൽപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഉത്തരവ്.