cm

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലെ എം ടി വാസുദേവൻ നായരുടെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെയോ സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്ന് പാർട്ടി മുഖപത്രം ദേശാഭിമാനി. തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് എം ടി അറിയിച്ചതായി ദേശാഭിമാനിയിലെ ലേഖനത്തിൽ പറയുന്നു.

റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും. ഇത് കേരളത്തെ സൂചിപ്പിക്കുന്നതല്ലെന്നും മാദ്ധ്യമങ്ങൾ കൽപിച്ച് പറയുന്ന വിവാദത്തിനും ചർച്ചയ്ക്കും താൻ ഉത്തരവാദിയല്ലെന്ന് എം ടി അറിയിച്ചെന്നാണ് ലേഖനത്തിലുള്ളത്.

ഇ എം എസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്ന് എംടി പറഞ്ഞിരുന്നു. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ എം എസ് മഹാനായ നേതാവായത്. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടി. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി വിമർശിച്ചിരുന്നു.