
പൊന്നിയിൻ സെൽവനുശേഷം ഐശ്വര്യ ലക്ഷ്മി വീണ്ടും മണിരത്നം ചിത്രത്തിൽ. കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് എെശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. പൊന്നിയിൻ സെൽവൻ സിനിമയിലെ പൂങ്കുഴലി എന്ന കഥാപാത്രം എെശ്വര്യ ലക്ഷ്മിയുടെ കരിയറിൽ വേറിട്ടതായിരുന്നു.
വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
ഞങ്ങളുടെ രംഗരായ ശക്തിവേൽ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്". എെശ്വര്യ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചു. കമൽഹാസൻ സിനിമയുടെ ഭാഗമായി എെശ്വര്യ ലക്ഷ്മി എത്തുന്നത് ആദ്യമാണ്. ദുൽഖർ സൽമാൻ, ജോജു ജോർജ് ,ജയം രവി, തൃഷ,ഗൗതം കാർത്തിക് തുടങ്ങിയ താരങ്ങൾ ഒത്തുചേരുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ ,സംഗീതം എ.ആർ.റഹ്മാൻപി .ആർ. ഒ പ്രതീഷ് ശേഖർ.