മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത്

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട് എന്നിവർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മനോജ് പാലോടൻ സംവിധാനംചെയ്യുന്നു. ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായി എത്തുന്നു. ഷീ ടാക്സി, കനൽ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്.ജനുവരി 20ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്
കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്നു. ഇടവേളയ്ക്കുശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്.
ഗാനങ്ങൾ ബി.കെ ഹരിനാരായണൻ. കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിർവഹിക്കുന്നു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് നിർമ്മാണം. വാഗമൺ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.അതേസമയം സിജു വിത്സൻ, സണ്ണി വയ്ൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം അബാം മൂവീസ് ഉപേക്ഷിച്ചു.സുരേഷ് ഗോപി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാണത്തിൽനിന്നും അബാം പിൻമാറിയിട്ടുണ്ട്.ഇതിനു പകരം രണ്ടു ചിത്രങ്ങളുടെ നിർമ്മാണം ഏറ്റെടുത്തിത്തിട്ടുണ്ട്. അബാം നിർമ്മിക്കുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്ഒരു യുവ സംവിധായകനാണ്. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.