modi

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വ്രതം അനുഷ്ഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 11ദിവസത്തെ വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന് അദ്ദേഹം തന്റെ എക്സിൽ കുറിച്ചു. ജനുവരി22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഒരു ശബ്ദരേഖയും മോദി ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

With only 11 days remaining until the Pran-Pratishtha of Bhagwan Shri Ram in Ayodhya, PM @narendramodi embarks on a special 11-day Anushthan beginning today.

He has requested for your blessings and support.

Click here to give your blessings and support: https://t.co/iUxu16YO1Q

— narendramodi_in (@narendramodi_in) January 12, 2024

'അയോദ്ധ്യയിൽ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് ഇനി 11ദിവസം മാത്രമാണ് ഉള്ളത്. ഈ ശുഭമുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ചടങ്ങിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ദെെവം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് മനസിൽ വച്ചുകൊണ്ട്, ഞാൻ ഇന്ന് മുതൽ 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുകയാണ്. ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നത് പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാൻ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം തേടുന്നു.' - മോദി പറഞ്ഞു.

प्राण-प्रतिष्ठा से पूर्व 11 दिवसीय व्रत अनुष्ठान का पालन मेरा सौभाग्य है। मैं देश-विदेश से मिल रहे आशीर्वाद से अभिभूत हूं। https://t.co/JGk7CYAOxe pic.twitter.com/BGv4hmcvY1

— Narendra Modi (@narendramodi) January 12, 2024

ഹെെന്ദവ വിശ്വാസം അനുസരിച്ച് വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുൻപ് അത് ചെയ്യുന്നവർ ചില ആചാരങ്ങൾ പാലിക്കണം. തിരക്കേറിയ ഷെഡ്യൂളും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും ഈ ആചാരങ്ങൾ പാലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി. പ്രാർത്ഥനകൾ, ലളിതമായ ഭക്ഷണക്രമം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇതിൽ പിന്തുടരേണ്ടതുണ്ട്.