അടുത്തിടെയായിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം നടന്നത്. മോഡൽ തനൂജയെയാണ് അദ്ദേഹം വിവാഹം കഴിക്കാൻ പോകുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൗമൂദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.

'അത് ചെറിയൊരു ഫംഗ്ഷനായിരുന്നു. ഇതിപ്പോൾ രണ്ടാമത്തെ കല്യാണമല്ലേ. ഇപ്പോൾ ശീലമായില്ലേ. പെട്ടന്ന് ഈസിയായി നടത്താൻ പറ്റുന്ന കാര്യമാണെന്ന് മനസിലായി. ആദ്യമായിട്ട് നടത്തുമ്പോഴാണ് കുറേ പേരുടെ ആവശ്യവും ടെൻഷനുമൊക്കെയുള്ളത്.'- അദ്ദേഹം പറഞ്ഞു.
ഒന്നിച്ചിരിക്കുമ്പോൾ രണ്ടുപേരുടെയും ഇഷ്ടപ്പെട്ട ഹോബിയെന്താണെന്ന അവതാരകയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. 'ഡൂയിംഗ് ടുഗദർ എന്തായിരിക്കും? നമ്മളൊക്കെ ഭൂമിയിൽ വന്നതെങ്ങനെയാ. നിങ്ങളെങ്ങനെയാ ഭൂമിയിൽ വന്നത്? നിങ്ങളുടെ ഫേവറേറ്റായിട്ടുള്ള ആൾക്കാർ ഫേവറേറ്റായിട്ടുള്ള കാര്യം ചെയ്യുമ്പോഴാണോ. അതിനെന്താ ഇത്ര നാണിക്കാനുള്ളത്. ഇതാണ് നമ്മുടെ നാട്ടിലെ പ്രശ്നം. വന്നിട്ട് വന്ന വഴിയെ പുച്ഛിക്കുക. എന്തായിരിക്കും രണ്ട് പേർക്കും ചെയ്യാൻ പറ്റിയ ഫേവറേറ്റ്. അടി. അടികൂടുക അല്ലേ.'- നടൻ പറഞ്ഞു.