mukesh

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വര പദവി തിരിച്ചുപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പ് മൂലം മുകേഷ് അംബാനിയുടെ ആസ്തി 28 കോടി ഡോളർ ഉയർന്ന് 10,180 കോടി ഡോളറിലെത്തി. നിലവിൽ ലോകത്തിലെ പന്ത്രാണ്ടാമത്തെ കോടീശ്വരനാണ് മുകേഷ് അംബാനി.

ഉൗർജ, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയ്ൽ, മാധ്യമ മേഖലകളിൽ സാന്നിദ്ധ്യമുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ 43 ശതമാനം ഓഹരികളാണ് മുകേഷ് അംബാനിക്കുള്ളത്.