
ലോകത്ത് കൊവിഡ് മഹാമാരി വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായിട്ടുണ്ട്. തൊഴിൽ മേഖലയിൽ അടക്കം കൊവിഡ് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെ ഒരു മേഖലയാണ് ഏവിയേഷൻ. കൊവിഡിന് ശേഷം പരിചയ സമ്പന്നരായ പൈലറ്റുമാരുടെ കുറവ് വലിയ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ലോകത്തെ എയർലൈൻ മേഖലയ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 2025ൽ മാത്രം 50,000 പൈലറ്റുമാരെ ആവശ്യമായി വന്നേക്കുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഈ ഡിമാൻഡ് 2027 വരെ തുടരുമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പ്രവചിക്കുന്നത്.
2019നും 2041നും ഇടയിൽ ആഗോള വാണിജ്യ വിമാനങ്ങളുടെ എണ്ണം 25,900ൽ നിന്ന് 47,080 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി 2023 ഡിസംബർ 8ന് സ്റ്റാറ്റിസ്റ്റ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൈനിക വിമാനം, പ്രൈവറ്റ് ജെറ്റ്, ബിസിനസ് ജെറ്റ് എന്നീ വിമാനങ്ങളുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത 20 വർഷത്തിനുള്ളിൽ ഓരോ മേഖലയിലെയും എയർലൈൻ വ്യവസായം വലിയ വളർച്ച രേഖപ്പെടുത്തുമെന്നും പ്രവചിക്കപ്പെടുന്നു.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായ മേഖലയാണ് എയർലൈൻ. യൂറോപ്പിൽ ഇതിനോടകം തന്നെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിൽ 79 ശതമാനവും കാനഡ 42 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്. 2041 ആകുമ്പോഴേക്കും ചൈന എയർലൈൻ മേഖലയിൽ 145 ശതമാനം വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഐസിഎഒ പുറത്തുവിട്ട കണക്ക് പ്രകാരം 2010ൽ 61,833 കൊമേഴ്സ്യൽ എയർക്രാഫ്റ്റുകളാണുള്ളത്. എന്നാൽ 20230 ആകുമ്പോഴേക്കും ഇത് 151,565ലേക്ക് എത്തുമെന്ന് കണക്കുകളിൽ വ്യക്തമാക്കുന്നു. 26 മില്യൺ ഡിപ്പാർച്ചറിൽ നിന്നും 52 മില്യണിലേക്ക് കുതിക്കുമെന്നും ഐസിഎഒ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ 160,000 പൈലറ്റ്, 360,000 മെയിന്റേനൻസ് പേഴ്സണൽ, 40,000 എയർട്രാഫിക് കൺട്രോളർ എന്നീ ഒഴിവുകൾ ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പൈലറ്റുമാരുടെ കുറവിന്റെ പ്രധാന കാരണം
കൊവിഡിനെ തുടർന്ന് പൈലറ്റുമാർ നേരത്തെ വിരമിച്ചത് ഒരു പ്രധാനപ്പെട്ട കാരണമാണ്.
സൈനിക ഇതര പൈലറ്റ് ട്രെയിനിംഗിന് ഇന്ന് ഒരു ലക്ഷം ഡോളർ അധികം ചെലവ് വരുന്നത് ഈ മേഖലയിലേക്ക് വരാൻ യുവാക്കൾ മടിക്കുന്നു.
അപകടങ്ങളെ തുടർന്ന് പൈലറ്റുമാർക്കുള്ള മാനദണ്ഡങ്ങൾ എഫ്എഎ കർശനമാക്കിയത്.
സൈനിക പൈലറ്റ് ലൈൻ തടസപ്പെടുത്തി ഡ്രോണുകളുടെ വളർച്ച.