byju

കൊ​ച്ചി​:​ ​പ്ര​മു​ഖ​ ​ഡി​ജി​റ്റ​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ർ​ട്ട​പ്പാ​യ​ ​ബൈ​ജൂ​സ് ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​കൂ​പ്പു​കു​ത്തു​ന്നു.​ ​മ​ല​യാ​ളി​ ​സം​രം​ഭ​ക​ൻ​ ​ബൈ​ജു​ ​ര​വീ​ന്ദ്ര​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ബം​ഗ​ളൂ​രു​ ​ആ​സ്ഥാ​ന​മാ​യ​ ​ബൈ​ജൂ​സി​ന്റെ​ ​മൂ​ല്യ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​മു​ഖ​ ​അ​മേ​രി​ക്ക​ൻ​ ​നി​ക്ഷേ​പ​ ​സ്ഥാ​പ​ന​മാ​യ​ ​ബ്ളാ​ക്ക്റോ​ക്ക് 95​ ​ശ​ത​മാ​നം​ ​കു​റ​വാ​ണ് ​വ​രു​ത്തി​യ​ത്.​ 2022​ൽ​ ​ബൈ​ജൂ​സി​ന്റെ​ ​മൂ​ല്യം​ 2200​ ​കോ​ടി​ ​ഡോ​ള​ർ​ ​മൂ​ല്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ചു​രു​ങ്ങി​യ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ക​മ്പ​നി​യു​ടെ​ ​മൂ​ല്യം​ ​നൂ​റ് ​കോ​ടി​ ​ഡോ​ള​റി​ലേ​ക്കാ​ണ് ​ഇ​ടി​ഞ്ഞ​ത്.


ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​തി​നും​ ​പ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​തെ​ ​വി​ഷ​മി​ക്കു​ന്ന​ ​ബൈ​ജൂ​സി​ന് ​പു​തി​യ​ ​സാ​ഹ​ച​ര്യം​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ ​സൃ​ഷ്ടി​ക്കും.​ ​വാ​യ്പ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​ബാ​ങ്കു​ക​ളും​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​പ​ണം​ ​തി​രി​കെ​ ​ല​ഭി​ക്കാ​നാ​യി​ ​നി​യ​മ​ ​യു​ദ്ധം​ ​ശ​ക്ത​മാ​ക്കുന്ന​തി​നി​ടെ​ ​ഓ​ഹ​രി​ ​മൂ​ല്യ​ത്തി​ലു​ണ്ടാ​യ​ ​ഇ​ടി​വ് ​ബൈ​ജൂ​സി​ന്റെ​ ​നി​ല​നി​ല്പിനെ​ ​പോ​ലും​ ​അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് ​ധ​ന​കാ​ര്യ​ ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ബൈ​ജൂ​സി​ൽ​ ​മൂ​ല​ധ​ന​ ​നി​ക്ഷേ​പം​ ​ന​ട​ത്തി​യ​ ​ആ​ഗോ​ള​ ​ഫ​ണ്ടു​ക​ൾ​ ​പ​ല​തും​ ​പ​ണം​ ​തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​തേ​ടു​ക​യാ​ണ്.​ ​ഇ​തി​നി​ടെ​ ​ക​മ്പ​നി​യു​ടെ​ ​ആ​സ്തി​ക​ൾ​ ​വി​റ്റ​ഴി​ച്ച് ​ക​ട​ങ്ങ​ൾ​ ​തീ​ർ​ക്കാ​നും​ ​നീ​ക്ക​ങ്ങ​ൾ​ ​സ​ജീ​വ​മാ​ണ്.

ധന മാനേജ്മെന്റിലെ പാളിച്ച വിനയായി

അനാവശ്യമായ ഏറ്റെടുക്കലുകളും പണം കൈകാര്യം ചെയ്യുന്നതിലുണ്ടായ പാളിച്ചകളുമാണ് ബൈജൂസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. 2021-22 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ നഷ്ടം 8,500 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ബൈജൂസിന്റെ പ്രതാപ കാലത്ത് 30 കോടി ഡോളറിന് വാങ്ങിയ വൈറ്റ്ഹാറ്റ് ജൂനിയർ മൂലമുണ്ടായ നഷ്ടമാണ് ഇതിൽ പ്രധാനം. താങ്ങാവുന്നതിലും വലിയ സ്പോൺസർഷിപ്പുകൾക്ക് പോയതും ബൈജൂസിന് വിനയായി.