
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച എസ്തർ ദൃശ്യം സിനിമയിലെ ജോർജു കുട്ടിയുടെമകൾ എന്ന വിലാസത്തിലാണ് ഇപ്പോഴും തിളങ്ങുന്നത്. എസ്തറിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ജോബിന വിൻസന്റിന്റെ സ്റ്റൈലിങ് റൂഹ് ബ്രൈഡൽസിന്റെ ഒൗട്ട് ഫിറ്റിലാണ് ഫോട്ടോ ഷൂട്ട്. അഖിൽ ചന്ദ്രൻ ആണ് ഫോട്ടോഗ്രഫർ.അമൽ അജിത് കുമാർ മേക്കപ്പും. അനിഖ സുരേന്ദ്രൻ, ഗൗരി ജി. കിഷൻ, സുരഭി ലക്ഷ്മി, പാരീസ് ലക്ഷ്മി തുടങ്ങിയ താരങ്ങൾ കമന്റുകളുമായി എത്തി.ജാക്ക് ആന്റ് ജിൽ ആണ് മലയാളത്തിൽ എസ്തറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ജീത്തു ജോസഫിന്റെ മൂത്ത മകൾ കാത്തി ജീത്തു രചനയും സംവിധാനവും നിർവഹിച്ച ഫോർ ആലീസ് എന്ന ഹൃസ്വ ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. കുട്ടി സ്റ്റോറീസ് എന്ന യു ട്യൂബ് ചാനലിലൂടെ ജനുവരി 5നാണ് റിലീസ് ചെയ്തത്. അഞ്ജലി നായർ, അർഷാദ് ബിൻ അൽത്താഫ് എന്നിവരാണ് മറ്റു താരങ്ങൾ.