ss

ആർഡിഎക്സ് എന്ന സിനിമയിലൂടെയാണ് മഹിമ നമ്പ്യാർ പ്രേക്ഷക ശ്രദ്ധ നേടുന്നത്.മിനി എന്ന കഥാപാത്രം അത്രമാത്രം പ്രശസ്തിയാണ് സമ്മാനിച്ചത്. മഹിമയുടെ ഏറ്രവും പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. പൊളി ലുക്കിൽ ആണ് താരം. കാര്യസ്ഥൻ സിനിമയിലൂടെയാണ് മഹിമ വെള്ളിത്തിരയിൽ എത്തുന്നത്. മധുരരാജ, മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാലാട്ടി സിനിമയിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിൽ സജീവമല്ലാത്ത സമയത്ത് തമിഴിൽ നിരവധി ചിത്രങ്ങളുമായി യാത്രയിലായിരുന്നു മഹിമ. ചന്ദ്രമുഖി 2, രത്തം, 800 എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങൾ. ഉണ്ണി മുകുന്ദന്റെ നായികയായി ജയ് ഗണേഷ് ആണ് മഹിമയുടെ പുതിയ ചിത്രം. വിഷു റിലീസായാണ് ജയ് ഗണേഷ് എത്തുന്നത്.ആർഡിഎക്സിനുശേഷം ഷെയ്ൻ നിഗത്തിന്റെ നായികയായി അഭിനയിക്കുന്ന ലിറ്റിൽ ഹാർട്സ് ആണ് മറ്റൊരു ചിത്രം.