ss

നയൻതാരയുടെ ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ നടന്ന വർഷമാണ് പടയിറങ്ങിയത്. പോയവർഷം ഫെമി 9 എന്ന പേരിൽ സ്ത്രീകൾക്കായി വിവിധ ഉത്പന്നങ്ങൾ പുറത്തിറക്കിയിരുന്നു. ഫെമി 9 ന്റെ ഗംഭീരമായ വിജയം നയൻതാര ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഭർത്താവ് വിഘ് നേഷ് ശിവൻ ആരാധകർക്കായി പങ്കുവച്ചു.അതിശയകരമായ ഫെമി 9 ഉത്പന്നങ്ങൾക്കും അതിന്റെ പിന്നിലെ ഉദ്ദേശത്തിനും അത്ഭുതകരമായ പ്രതികരണത്തിനും ഗോമതി മാഡത്തിനും മുഴുവൻ ഫെമി ടീമിനും അഭിനന്ദനങ്ങൾ. വിഘ്നേഷ് ശിവൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. സ്ത്രീകളും പെൺകുട്ടികളുമാണ് ഫെമി 9 സക്സസ് മീറ്റിൽ കൂടുതലായി പങ്കെടുത്തത്. ഇവർക്കൊപ്പം സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുത്ത നയൻതാര എല്ലാവർക്കും ഒാട്ടോഗ്രാഫ് നൽകുകയും ചെയ്തു. അതേസമയം വിഘ് നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നയൻതാര ആണ് നായിക എന്ന് റിപ്പോർട്ടുണ്ട്.