ss

വീണ്ടും അഴക് വിടർത്തി മ‌‌ഞ്ജു വാര്യർ ചിത്രങ്ങൾ. സാരിയിൽ അതിസുന്ദരിയായി മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നു. ചെറിയ ഇടവേളയ്ക്കുശേഷമാണ് സാരിയിൽ മഞ്ജു വാര്യർ എത്തുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പ്രായം തോൽക്കും,​ അഴക് ജയിക്കും എന്ന് ആരാധകർ. പുതുവർഷത്തിൽ സിനിമയിൽ മനോഹരമായ യാത്രയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ. മലയാളത്തിലും തെന്നിന്ത്യയിലും കൂടുതൽ സജീവമാണ് താരം. രജനികാന്തിന്റെ നായികയായി വേട്ടയ്യൻ,​ വിജയ് സേതുപതിയുടെ നായികയായി വിടുതലൈ 2 എന്നിവയാണ് തമിഴിൽ മേജർ റിലീസുകൾ. രണ്ടു ചിത്രങ്ങളും ഈ വർഷം റിലീസുണ്ടാവും. മിസ്റ്റർ എക്സ് ആണ് മറ്റൊരു ചിത്രം. ആദ്യ റിലീസായി മിസ്റ്റർ എക്സ് എത്താനാണ് സാദ്ധ്യത. മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. ആര്യയും ഗൗതം കാർത്തികുമാണ് നായകൻമാർ. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മനു ആനന്ദ് സംവിധാനം ചെയ്യുന്നു. മലയാളത്തിൽ ഫൂട്ടേജ് ആണ് മഞ്ജുവിന്റെ അടുത്ത റിലീസ്,​ ചിത്രസംയോജകനായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ അതിശക്തമായ കഥാപാത്രമാണ് കാത്തിരിക്കുന്നത്.