
ധനുഷ് നായകനായി അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ക്യാപ്ടൻ മില്ലർ ഇന്നാണ് തിയേറ്ററിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ ധനുഷിന്റെ അഭിനയം തകർത്തുവെന്നാണ് ആരാധകരുടെ പ്രതികരണം.
ധനുഷിന്റെ അടുത്തിറങ്ങിയ സിനിമകളിൽ ഏറ്റവും നല്ല ചിത്രമെന്നാണ് വിലയിരുത്തൽ. ധനുഷിന്റെ ഒരു തിരിച്ചുവരവാണെന്നും വളരെ നല്ല ഗാനങ്ങളാണ് ചിത്രത്തിലെന്നും ഒരു ആരാധകൻ അഭിപ്രായപ്പെട്ടു. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടെന്നും ആരാധകർ വെളിപ്പെടുത്തി. ക്ലാസും, മാസും ചേർന്നതാണ് 'ക്യാപ്റ്റൻ മില്ലർ' എന്നാണ് റിപ്പോർട്ട്.
1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്‌ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ ആണ് നായിക. ശിവരാജ് കുമാർ, സുദീപ് കുമാർ, ജോൺ കൊക്കൻ, നിവേദിത സതീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സിദ്ധാർത്ഥ് നൂനി. സംഭാഷണം മദൻ കർക്കി.സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.