
രണ്ടാം സെമസ്റ്റർ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ
നടത്തും.
രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.ടി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 22, 29 തീയതികളിൽ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.കോം (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2020 അഡ്മിഷൻ) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവാവോസി പരീക്ഷ 17, 18, 19 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ആറാം സെമസ്റ്റർ (റഗുലർ - 2020 സ്കീം) ജനുവരി 2024 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷകൾ 29 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ ബി.എസ്സി./ ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
അഞ്ചാം സെമസ്റ്റർ ബി.എ./ബി.എസ്സി /ബി.കോം (ന്യൂ ജനറേഷൻ
ഡബിൾ മെയിൻ ഡിഗ്രി പ്രോഗ്രാമുകൾ) (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020
അഡ്മിഷൻ) ഫെബ്രുവരി 2024 പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 -2017 അഡ്മിഷൻ) പരീക്ഷാഫലം
വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ./ ബി.എസ് സി ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് (340) (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018- 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 2017 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
പ്രായോഗിക പരീക്ഷകൾ
ബി.ടെക് (സപ്ലിമെന്ററി മേഴ്സി ചാൻസ് 2007 മുതൽ 2014 അഡ്മിഷൻ) വിദ്യാർത്ഥികളുടെ ഏഴാം സെമസ്റ്റർ, ആറാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകൾ 16 മുതൽ 24 വരെ തീയതികളിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നടത്തും. പ്രയോഗിക പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി കോളേജുമായി ബന്ധപ്പെടാം.
എം.ജി സർവകലാശാല വാർത്തകൾ
മാറ്റിവച്ച പരീക്ഷകൾ 17 മുതൽ
ജനുവരി 9 ,15 തീയതികളിൽ മാറ്റിവച്ച പരീക്ഷകൾ 17 മുതൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ് സി മൈക്രോ ബയോളജി (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 18 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.എഫ്.ടി/ബി.എസ്.സി കോർപ്പറേറ്റ് അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ആർട്സ്, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് (2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 16 ന് ആരംഭിക്കും.
പരീക്ഷാകേന്ദ്ര മാറ്റം ഇത്തവണ ഇല്ല
തിരുവനന്തപുരം: ഈ വർഷം വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല. കോഴ്സ് പൂർത്തിയാക്കിയ ശേഷം സപ്ലിമെന്ററി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണിത്.
കഴിഞ്ഞവർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണയ റീഫണ്ട് ഈ സാമ്പത്തിക വർഷം പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് തുക റീഫണ്ട് ചെയ്യുന്നത്.
സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് പാസ് ഗ്രേഡ് നൽകി വിജയിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.
സർവകലാശാല എല്ലാമാസവും നടത്തുന്ന അദാലത്ത് വ്യാഴാഴ്ച നടന്നു.
അഞ്ഞൂറിലേറെ പരാതികൾ പരിഗണിച്ചു.
FURഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം
ന്യൂഡൽഹി: ഫൗണ്ടേഷൻ ഫോർ യൂണിവേഴ്സൽ റെസ്പോൺസിബിലിറ്റി (FUR) അഡ്വാൻസ്ഡ് ദലൈലാമ സ്റ്റഡീസ് 2024, നളന്ദ സ്റ്റഡീസ് 2024 ഫെലോഷിഷുകൾക്ക് ജനുവരി 31വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.furhhdl.org
ഇന്റർ സ്കൂൾ ഉള്ളൂർ കാവ്യകഥന മത്സരം
തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ജഗതി ഉള്ളൂർ സ്മാരകത്തിൽ 20ന് രാവിലെ 9ന് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഉള്ളൂർ കവിതാ പാരായണ മത്സരം സംഘടിപ്പിക്കും. ലോവർ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മഹാകവി ഉള്ളൂരിന്റെ കവിതകളിൽ നിന്നുള്ള ഭാഗമാണ് ആലപിക്കേണ്ടത്. ഒരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. കൂടുതൽ പോയിന്റ് നേടുന്ന വിദ്യാലയത്തിന് മഹാകവി ഉള്ളൂർ ജന്മശതാബ്ദി റോളിംഗ് ട്രോഫി നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സെക്രട്ടറി,ഉള്ളൂർ സ്മാരകം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 17നകം അയയ്ക്കണം. ഫോൺ: 9446523375.