
കൊച്ചി: ഡിസംബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം നാല് മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനത്തിലെത്തി. നവംബറിൽ നാണയപ്പെരുപ്പം 5.5 ശതമാനമായിരുന്നു. പച്ചക്കറികളുടെ വില ഇക്കാലയളവിൽ 27.64 ശതമാനം ഉയർന്നു. അതേസമയം ഇന്ധന വിലയിൽ 0.99 ശതമാനം കുറവുണ്ടായി. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന ആറ് ശതമാനത്തിനും താഴെ നാണയപ്പെരുപ്പം തുടരുന്നതിനാൽ പുതിയ കണക്കുകൾ കേന്ദ്ര സർക്കാരിനും ആശ്വാസം പകരുന്നു.