
മലയാള്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തി തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര, സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജവാനിലൂടെ ബോളിവുഡിലും നയൻതാര ശ്രദ്ധേയയായി.നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്ത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം വിവാദങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു.
ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ചിത്രം നീക്കിയത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമ്മാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നൽകിയിരുന്നു.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തമിഴകത്തെ സെലിബ്രിറ്റി ജ്യോതിഷി വേണു സ്വാമിയുടെ വാക്കുകളാണ് ഇപ്പോൾ , സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് ശേഷം നയൻതാരയുടെ ജീവിതത്തിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകുമെന്ന് വേണുസ്വാമി നേരത്ത പ്രവചിച്ചിരുന്നു എന്നതാണ് ചർച്ചയായത്. നയൻതാരയും വിഘ്നേഷ് ശിവനും പിരിയുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. ഇതുവരെ വേണുസ്വാമി നയൻതാരയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അതുപോലെ നടക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.
നയൻതാര വിവാഹിതയായതിന് ശേഷം നിരവധി വിവാദങ്ങളിൽ പെട്ടിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ചതാണ് വിവാദമായത്.. ഉതിന് പിന്നാാലെയാണ് അന്നപൂരണി ചിത്രത്തെ ചൊല്ലിയുള്ള വിവാദവും. ഇതുകൂടാതെ വിഘ്നേഷ് ശിവനും പ്രശ്നങ്ങൾ നേരിടേണ്ടി വന്നു, അജിതിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും വിഘ്നേഷിനെ മാറ്റിയിരുന്നു,. എൽ.ഐ.സി എന്ന സിനിമയുടെ തലക്കെട്ടിന്റഎ പേരിലും വിഘ്നേഷ് ശിവൻ വിവാദത്തിൽപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വേണു സ്വാമി പറഞ്ഞതു പോലെയാണ് നടക്കുന്നത് എന്നാണ് ആരാധക പക്ഷം, അതുകൊണ്ട് തന്നെ വേണു സ്വാമിയുടെ പ്രവചനം പോലെ നയൻതാരയും വിഘ്നേഷും പിരിയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഇത്തരത്തിലുള്ള പ്രവചനങ്ങളിലൂടെ സിനിമാ ലോകത്ത് നേരത്തെ തന്നെ വിവാദ നായകനാണ് വേണുസ്വാമി സാമന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാകുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. പ്രഭാസിന് വിവാഹയോഗം ഇല്ലെന്ന് പറഞ്ഞത് സൈബർ ആക്രമണങ്ങൾക്കും കാരണമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ കാര്യമായ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ തന്റെ പ്രവചനങ്ങളുമായി മുന്നോട്ട് പോകുകയാണ് വേണു സ്വാമി ചെയ്യുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. .