
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും താന്‍ മത്സരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സാദിഖലി തങ്ങള്‍ തീരുമാനിക്കുമെന്നും എത്ര സീറ്റ് എന്നതില്‍ തീരുമാനമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂ്ന്നാമത് ഒരു ലോക്‌സഭാ സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്ന വാദം ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ആവശ്യവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പരമാവധി എംപിമാരുണ്ടാകേണ്ടത് അത്യാവശ്യമാണ്. അത്തരമൊരു ഘട്ടത്തില്‍ മൂന്നാമതൊരു സീറ്റ് എന്ന ആവശ്യവുമായി ലീഗ് മുന്നോട്ട് പോയാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി വിവാദം കത്തിച്ചത് പോലെ ബിജെപി അവസരം മുതലെടുക്കുമെന്ന വിലയിരുത്തലും ലീഗിനുള്ളിലുണ്ട്.
മുമ്പ് രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഇത്തവണ കുഞ്ഞാലിക്കുട്ടി മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് ലീഗിനുള്ളിലെ വിലയിരുത്തല്‍. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഒഴിവ് വന്നപ്പോള്‍ ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2019ലെ പൊതുതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.
പിന്നീട് 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ എംപി സ്ഥാനം രാജിവച്ചാണ് വേങ്ങരയില്‍ മത്സരിച്ചത്. എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്കും എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്കും മത്സരിച്ച കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ അന്ന് വിമര്‍ശനം ശക്തമായിരുന്നു.