accident

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ആലപ്പുഴ സ്വദേശി അശ്വിന്‍ അശോകന്‍ (24), കൊല്ലം സ്വദേശി പവന്‍ ജി. പുഷ്പന്‍ (22) എന്നിവരാണു മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടു പോയി. സംസ്‌കാരം ശനിയാഴ്ച നടക്കും. അശ്വിന്റെ സംസ്‌കാരം ശനിയാഴ്ച 12.30ന് ഡല്‍ഹി മംഗ്ലാപുരി ശ്മശാനത്തിലാണ് നടക്കുക.

ബുധനാഴ്ച രാത്രിയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍്‌പ്പെട്ടത്. ഹരിനഗര്‍ റൗണ്ട് എബൗട്ടില്‍ വെച്ചായിരുന്നു അപകടം.