
ലക്നൗ : അയോദ്ധ്യ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും പ്രതിഷ്ഠാ ദിനം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മകരസംക്രാന്തി ദിനം മുതൽ മതപ്രഭാഷണങ്ങൾ ആരംഭിച്ച് പ്രതിഷ്ഠാദിനം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ും ജനുവരി 22ന് സർക്കാർ നേരത്തെ അവധി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇപ്പോൾ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നത്.. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.