renji

ഗുവാഹത്തി: വെളിച്ചക്കുറവുമൂലം 37 ഓവർ മാത്രം കളിനടന്ന അസാമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ഓപ്പണർമാരായ ക്യാപ്ടൻ രോഹൻ എസ് കുന്നുമ്മലും (83), കൃഷ്ണ പ്രസാദും (പുറത്താകാതെ 52) കേരളത്തന് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 133 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വെളിച്ചക്കുറവ് മൂലം മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. നേരത്തേ മത്സരം നിറുത്തേണ്ടിയും വന്നു.