supercup

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ എഫ്.സി ഗോവ 2-1ന് ഇന്റർ കാശിയെ കീഴടക്കി. നോഹ സദൗയിയും കാർലോസുമാണ് ഗോവയ്ക്കായി സ്കോർ ചെയ്തത്. ഗ്യാമറാണ് ഇന്റ‌ർ കാശിയ്ക്കായി ഒരു ഗോൾ മടക്കിയത്. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.