
കൊല്ലം: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കൊല്ലം പാലോലിക്കുളങ്ങരിയിലാണ് സംഭവം. തൊടിയൂര്‍ സ്വദേശിയും സിപിഎം നേതാവുമായ സലീം മണ്ണേല്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
വിശദമായ അന്വേഷണത്തില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.സലിം മണ്ണേലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍. പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്നു സലീം മണ്ണേല്‍. മധ്യസ്ഥ ചര്‍ച്ച നടത്തുമ്പോഴാണ് പള്ളി പരിസരത്ത് സംഘര്‍ഷമുണ്ടായത്. ഇതിനിടയില്‍ സലീമിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നാളെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഘര്‍ഷത്തില്‍ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി.