
മുംബയ് : ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ക്യാപ്ടനായ ടീമിൽ യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിനേയും ഉൾപ്പെടുത്തി. കെ.എൽ രാഹുൽ, കെ.എസ് ഭരത് എന്നീവിക്കറ്റ് കീപ്പർമാരും ബി.സി.സി.ഐ ഇന്നലെ രാത്രി പ്രഖ്യാപിച്ച പതിനാറംഗ ടീമിലുണ്ട്. മാനസിക സമ്മർദ്ദം കാരണം അവധി ആവശ്യപ്പെട്ട ഇഷാൻ കിഷന് പകരക്കാരനായാണ് ജൂറലിന് അവസരം കിട്ടിയത്. അതേസമയം പരിക്കിൽ നിന്ന് മോചിതനാകാത്ത മുഹമ്മദ് ഷമിയെ ഒഴിവാക്കി. ജസ്പ്രീത് ബുംറ വൈസ് ക്യാപ്ടനായ ടീമിൽ പേസർ ആവേശ് ഖാനുമുണ്ട്. ഈ മാസം 25ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആകെ 5 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്.
ഇന്ത്യൻ ടീം: രോഹിച്, ഗിൽ, ജയ്സ്വാൾ, കൊഹ്‌ലി,ശ്രേയസ്,രാഹുൽ, ഭരത്, ജുറൽ, അശ്വിൻ,ജഡേജ,അക്ഷർ,കുൽദീപ്, സിറാജ്, മുകേഷ്,ബുംറ, ആവേശ്.