
പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ കെ പ്രസന്നരാജൻ ആണ് ഇന്ന് പ്ലാനറ്റ് സെർച്ച് വിത്ത് എംസിന്റെ പുതിയ വീഡിയോയിൽ എത്തിയിരിക്കുന്നത്. പ്രസന്നരാജൻ ആദ്യമായി ലണ്ടൻ സന്ദർശനത്തിൽ കണ്ട കാഴ്ചകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തേംസ് നദിക്കരയിലെ മനോഹരമായ ലണ്ടൻ നഗരം. ഷേക്സ്പിയർ ഭവനം, കാൾ മാർക്സ് മെമ്മോറിയൽ തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുന്നതെല്ലാം വിശദമായി വീഡിയോയിലുണ്ട്. ഒരു സാഹിത്യ നിരൂപകൻ എന്ന നിലയിൽ ഈ യാത്രയിൽ ഏറെ സന്തോഷം നൽകിയത് ഷേക്സ്പിയർ ജനിച്ച ഭവനം കാണാൻ കഴിഞ്ഞതാണെന്നാണ് ഡോ പ്രസന്നരാജൻ പറയുന്നത്. അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അനുഭവങ്ങളും വീഡിയോയിലൂടെ കാണാം.
"നോവൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ" ആണ് പ്രസന്നരാജിന്റെ ഏറ്റവും പുതിയ നിരൂപണ ഗ്രന്ഥം. കേരള യൂണിവേഴ്സിറ്റി കോളേജിലെ മുൻ പ്രൊഫസർ കൂടിയായിരുന്നു അദ്ദേഹം.