
ഈ കാലഘട്ടത്തിൽ നിരവധി പേർ വന്ധ്യതയ്ക്ക് ചികിത്സ തേടാറുണ്ട്. പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണം ബീജഉത്പാദനത്തിന്റെ കുറവാണ്. ചില ജീവിതരീതികൾ പുരുഷന്റെ ബീജഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നു. തണുപ്പ് കാലത്ത് പലരും ഹീറ്റ് കാർ ബ്ലാങ്കറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി കുറയ്ക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. തണുപ്പുകാലങ്ങളിൽ ചൂട് ലഭിക്കാനാണ് ഇത്തരം ഇലക്ട്രിക് ബ്ലാങ്കറ്റുകൾ ഉപയോഗിക്കുന്നത്.
എന്നാൽ ബീജ ഉൽപാദനത്തിനായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വൃഷണങ്ങളിൽ രണ്ട് ഡിഗ്രി തണുപ്പ് നിലനിർത്തേണ്ടതുണ്ട്. ബ്ലാങ്കറ്റുകളുടെ ചൂട് വൃഷണങ്ങളിലെ താപനില ഉയർത്തുന്നു. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെയും എണ്ണത്തെയും ബാധിക്കും. ഇതിനാൽ തന്നെ ഡോക്ടർമാർ ഈ ഇലക്ട്രിക് ബ്ലാങ്കറ്റുകളുടെ ഉപയോഗം എതിർക്കുന്നുണ്ട്. തണുപ്പുകാലത്ത് പ്രത്യുത്പാദനം കൂടുതലായിരിക്കുമെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ചൂടായ ബ്ലാങ്കറ്റുകളുടെ ഉപയോഗം ഇതിനെ ബാധിക്കുന്നു.
ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ബെെക്കിൽ കൂടുതൽ സമയം സഞ്ചരിക്കുന്നതും വൃഷണങ്ങളിലെ താപനില ഉയർത്തുമെന്ന് മാഞ്ചസ്റ്റർ യുണിവേഴ്സിറ്റിയിലെ ആൻഡ്രോളജി പ്രൊഫസറായ അലൻ പേസി പറഞ്ഞു.