ss

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. പി .എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിക്കുന്നത് പ്രീതി പിള്ള ആണ്. പ്രശാന്ത് പിള്ള സംഗീത സംവിധാനം ഒരുക്കുന്നു. വാലിബന്റെ പ്രണയം ആണ് ഗാനത്തിലൂടെ കാണിക്കന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന വാലിബനൊപ്പം സുചിത്ര നായരും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു.ഈ മെലഡി ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആമേൻ ,​ ഡബിൾ ബാരൽ,​ അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിൽ പ്രീതി പിള്ള പാടിയിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ സഹോദരിയാണ് പ്രീതി.സൊണാലി കുൽകർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിർമ്മാതാക്കൾ.രചന പി.എസ്. റഫീക്ക്.ഛായാഗ്രഹണം മധു നീലകണ്ഠൻ. ജനുവരി 25ന് ചിത്രം പ്രദർശനത്തിന് എത്തും.

.പി .ആർ .ഒ പ്രതീഷ് ശേഖർ.