
കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി തെന്നിന്ത്യൻ സിനിമയിലെ പ്രശസ് തആക്ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് രാജ് കമൽ ഫിലിംസ് . KH237 എന്നാണ് താത്കാലികമായി നൽകുന്ന ടൈറ്റിൽ. അൻപറിവ് സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആർകെഎഫ്‌ഐ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ച് അൻപറിവ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. "അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലകനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു.ഒരു ആക്ഷൻ പാക്ക് ചിത്രം, ഈ ചിത്രം ആരാധകരെയും ഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്". മികച്ച സിനിമകൾക്കായുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ യഥാർത്ഥ സാക്ഷ്യമായി, ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ അടുത്ത വർഷം റിലീസ് ചെയ്യും.. പി. ആർ .ഒ പ്രതീഷ് ശേഖർ.