l



ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എൽ.എൽ.ബി
(ലൈഫ് ലൈൻ ഒഫ് ബാച്ചിലേഴ്സ് ) എന്ന ചിത്രത്തിന്റെ ടീസർ ആസിഫ് അലി റിലീസ് ചെയ്തു. റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,
കാർത്തിക സുരേഷ്, സീമ ജി. നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,
പി. ആർ. ഒ എ .എസ് ദിനേശ്.