
അബുദാബി: ഈ കാലഘട്ടത്തിൽ ചിലർ കടുവ, പുലി, സിംഹം എന്നിവയെ വീട്ടിൽ വളർത്തുന്നത്. ഇന്ത്യയിൽ ഇത് അധികം കാണാൻ കഴിയില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ ഇത് വളരെ സാധാരണമാണ്. യുഎഇ പോലുള്ള രാജ്യങ്ങളിൽ പുലിയെയും സിംഹത്തെയുമെല്ലാം വീട്ടിൽ വളർത്തുന്നത് ഒരു ആഡംബരമായാണ് കാണുന്നത്. അത്തരത്തിൽ ഒരു വീട്ടിൽ വളർത്തിയ കടുവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ദുബായിലോ അബുദാബിയിലോ ഉള്ള ഒരു ആഡംബര ഭവനത്തിലാണ് സംഭവം നടക്കുന്നത്. ഒരു അറബി വീട്ടിൽ വളർത്തുന്ന കടുവ ആക്രമിക്കാൻ ഓടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കടുവയുടെ പിടിയിൽ നിന്ന് മനുഷ്യൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അവസാനം വീഴുകയും ചെയ്യുന്നു. മറ്റു ചിലർ വീഡിയോയ്ക്ക് പിന്നിൽ നിന്ന് സംസാരിക്കുന്നതും കേൾക്കാം. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആണോ ഇതെന്ന് വ്യക്തമല്ല.
'മിഡിൽ ഈസ്റ്റിൽ മാത്രം' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേർ വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.