modi

തൃശൂർ: സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​എ​ത്തു​ന്ന​ 17​ന് ​ഗു​രു​വാ​യൂ​രി​ൽ​ ​ന​ട​ത്താൻ നിശ്ചയിച്ച​ ​വി​വാ​ഹങ്ങളിൽ ഒന്നുപോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ. 17ന് നിശ്ചയിച്ച എല്ലാ വിവാഹങ്ങളും നടക്കും. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമായിരിക്കും നടത്തുകയെന്ന് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെ പി വിനയൻ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചെന്നും റദ്ദാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിലാണ് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

​രാ​വി​ലെ​ ​ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​മ​ദ്ധ്യേ​ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​യി​ൽ​ ​ന​ട​ക്കേ​ണ്ട​ ​വി​വാ​ഹ​ങ്ങ​ളു​ടെ​ ​സ​മ​യം​ ​നേ​ര​ത്തെ​യാ​ക്കാ​നാ​ണ് ​ദേവസ്വം ബോർ‌ഡ് ശ്രമിക്കുന്നത്.വി​വാ​ഹ​സം​ഘ​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​ആ​രാ​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​സ​മ​യം​ ​നേ​ര​ത്തെ​യാ​ക്കു​ന്ന​ത്.​ 64​ ​വി​വാ​ഹ​ങ്ങ​ളാ​ണ് 17​ന് ​ഗു​രു​വാ​യൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ 11​ ​ഓ​ളം​ ​വി​വാ​ഹ​ങ്ങ​ളാ​ണ് ​രാ​വി​ലെ​ ​ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​മ​ദ്ധ്യേ​ ​ന​ട​ക്കു​ന്ന​ത്.​ ​ഈ​ ​വി​വാ​ഹ​ങ്ങ​ളു​ടെ​ ​സ​മ​യ​മാ​ണ് ​മാ​റ്റു​ന്ന​ത്.


രാ​വി​ലെ​ ​അ​ഞ്ചി​നും​ ​ആ​റി​നും​ ​ഇ​ട​യി​ൽ​ ​നി​ല​വി​ൽ​ ​ര​ണ്ട് ​വി​വാ​ഹ​ങ്ങ​ളാ​ണ് ​ബു​ക്ക് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​ഇ​ട​യി​ലു​ള്ള​ ​വി​വാ​ഹ​ങ്ങ​ൾ​ ​അ​ഞ്ചി​നും​ ​ആ​റി​നും​ ​ഇ​ട​യി​ലേ​ക്കോ​ ​ഒ​മ്പ​തി​ന് ​ശേ​ഷ​മോ​ ​ന​ട​ത്തു​ന്ന​തി​നാ​ണ് ​ദേ​വ​സ്വം​ ​ശ്ര​മം.8.45​നാ​ണ് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മ​ക​ളു​ടെ​ ​വി​വാ​ഹം.​ ​അ​തി​ന് ​മു​മ്പാ​യി​ ​എ​ട്ടോ​ടെ​ ​മോ​ദി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​ർ​ശ​നം​ ​ന​ട​ത്തു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവാഹത്തിൽ പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ചില കേന്ദ്രമന്ത്രിമാരും ഗവർണർമാരും ചടങ്ങിനെത്താൻ സാദ്ധ്യതയുണ്ട്. രാവിലെ ആറു മുതൽ പ്രധാനമന്ത്രി മടങ്ങുന്നതുവരെ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഭക്തർക്ക് തടസമാകാതിരിക്കാൻ കഴിഞ്ഞ തവണ 14 മിനിറ്റ് കൊണ്ട് ദർശനം പൂർത്തിയാക്കി മോദി ക്ഷേത്രത്തിന് പുറത്ത് കടന്നിരുന്നു.