തിരുവനന്തപുരം ജില്ലയിലെ കരുമം ഇടഗ്രാമത്തിന് അടുത്തുള്ള അന്തിവിളക്ക് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. മുൻ പട്ടാളക്കാരന്റെ വീടിന്റെ മുകളിലത്തെ മച്ചിൽ മരപ്പട്ടികൾ താമസമാക്കിയിട്ടുണ്ട്. അതിൽ ഒന്നിന്റെ തലയിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കുടുങ്ങി. രാവിലെ വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് വീട്ടുടമ വേദന കൊണ്ട് അവശയായ മരപ്പട്ടിയെ കണ്ടത്. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.

vava-suresh

രണ്ട് ദിവസത്തിൽ കൂടുതൽ ആയിട്ടുണ്ട്,കഴുത്തിൽ ഈച്ച മുട്ടയിട്ട് തുടങ്ങി,ബോട്ടിൽ വലിച്ചൂരാൻ വാവാ ശ്രമിച്ചെങ്കിലും നല്ലപോലെ കുടുങ്ങിയതിനാൽ വരുന്നില്ല, മരപ്പട്ടിയുടെ നിസ്സഹായാവസ്ഥ കണ്ടാൽ കണ്ണ് നിറയും, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...