numerology

ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷമേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി, സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ ലേഖന പരമ്പരയിൽ.

ഭാഗ്യസംഖ്യ 9

ഏത് വർഷവും ഏത് മാസവും 9, 18, 27 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം '9' ആണ്.

ഭാഗ്യസംഖ്യ ഒമ്പത് ലഭിച്ചിരിക്കുന്നവർക്ക് ഒമ്പതിലെ ചൊവ്വയുടെ സ്വാധീനം ഈ വ്യക്തികളെ ശക്തരും ധീരരും വിശ്വസ്തരുമാക്കുന്നു. ചൊവ്വയുടെ സ്വഭാവസവിശേഷതകൾ അമിതമായ തരത്തിൽ 2024ൽ കാണിക്കും.

അതീവമായ തരത്തിൽ സാഹസീകമായ സ്വഭാവ സവിശേഷതകൾ ഉള്ളവർ ആയിരിക്കും ഇക്കുട്ടർ. ഇവരെ സ്നേഹം കൊണ്ടു മാത്രമെ മറ്റുള്ളവർക്ക് ചൊൽപ്പടിക്ക് നിർത്താൻ സാധിക്കുകയുള്ളു. ഭാഗ്യസംഖ്യ ഒമ്പത് ലഭിച്ചിരിക്കുന്ന സ്ത്രീകളുമായി അടുക്കാൻ ശ്രമിക്കുന്നവർ വളരെ സൂക്ഷിക്കണം.

ഈ വർഷം നിങ്ങൾക്ക് ജീവിതത്തിൽ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാകും. ജീവിതത്തിന്റെ മിക്ക വശങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുവാൻ 2024ൽ ഇവർക്ക് സാധിക്കും.

എന്നിരുന്നാലും, ഭാഗ്യസംഖ്യ ഒമ്പത് ലഭിച്ചിരിക്കുന്നവർക്ക് അവരുടെ കോപത്തിന് കുപ്രസിദ്ധരാണ്. അവരുടെ ഉഗ്രകോപം കാരണം കുഴപ്പങ്ങളിൽ അകപ്പെട്ടേക്കാം. പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും ചില പ്രശ്‌നങ്ങൾ ഉണ്ടാകും. കാരണം ഇവർ ബന്ധങ്ങൾക്ക് അധികം പ്രാധാന്യം 2024ൽ നൽകില്ല. അതിനാൽ ബന്ധങ്ങള്‍ നിലനിർത്താൻ ഇവർ ഇഷ്ടപ്പെടുന്ന ആളുകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യം ആണ്.

വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയേക്കാം, പലപ്പോഴും ഇവർ അവരുടെ ചുറ്റുമുള്ള ആളുകളുമായി വഴക്കിടുന്നു. പ്രൊഫഷണൽ, നൂതന സംരംഭങ്ങളുടെ കാര്യങ്ങളിൽ ജോലിസ്ഥലത്ത് പലപ്പോഴും വെല്ലുവിളികളെ നേരിടേണ്ടി വരും. ഇക്കൂട്ടർക്ക് തങ്ങൾക്കായി ഒരു ഇടം ഉണ്ടാക്കാൻ കഴിഞ്ഞേക്കില്ല, പക്ഷേ അവരുടെ പരിശ്രമവും കഠിനാധ്വാനവും കാരണം സ്വന്തമായി ഗുണാനുഭങ്ങള്‍ ധാരാളമായി ലഭിക്കും.

ഇവർക്ക് അവരുടെ വികാരങ്ങൾ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുള്ളതിനാൽ അവരുടെ പണത്തിന്റെ കാര്യത്തിൽ ഇവർ വിവേകശൂന്യമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും എടുക്കാനിടയുണ്ട്.
അത്തരം സന്ദർഭങ്ങളിൽ ഭാഗ്യസംഖ്യ ഒമ്പത് ലഭിച്ചിരിക്കുന്നവർ അവരുടെ പദ്ധതികൾ അവലോകനം ചെയ്യുകയും മാറ്റങ്ങൾ വരുത്തുകയും സാമ്പത്തിക സ്ഥിരതയ്ക്കായി പുതിയ സമീപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് ഉത്തമം.


ആരോഗ്യം, പണം, വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ് തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവർ സ്വന്തം കാര്യം ശ്രദ്ധിച്ചാൽ മാത്രമേ 2024 വർഷം അനുകൂലമാവുകയുള്ളു. ഈ മേഖലകളിലൊന്നിലും നിങ്ങൾക്ക് 2024ൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമാകും. അതിനാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതീവ ശ്രദ്ധയും അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കണം അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും.

പൊതു വർഷഫലം

ഇക്കൂട്ടർ ഏത് കാര്യത്തിലും ശാന്തതയും സൂക്ഷമതയും പാലിക്കണം. ഈ പുതുവർഷത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാൻ ഇക്കൂട്ടർക്ക് എളുപ്പമായിരിക്കും. ജീവിതത്തിൽ എല്ലാ വശങ്ങളിലും സന്തോഷം ഉറപ്പാക്കാൻ നിങ്ങളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് പ്രഥമ സ്ഥാനം നൽകുക. മുൻകോപം ഒഴിവാക്കുകയും വിട്ടുവീഴ്ച്ചാ മനോഭാവത്തോടെ ജീവിക്കുകയും വേണം. ഉത്കണ്ഠയും പ്രശ്‌നവുമില്ലാതെ നിങ്ങളുടെ ജീവിതം കൈകാര്യം ചെയ്യാനും ആസൂത്രണം ചെയ്യാനും പരിശ്രമിക്കണം അങ്ങനെയായാൽ നിങ്ങൾക്ക് ജീവിതം ആസ്വദിക്കാനും സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും അത് പരമാവധി പ്രയോജനപ്പെടുത്താനും കഴിയും.

പരിഹാരങ്ങൾ

1. ചൊവ്വ പ്രീതി വരുത്തുന്നത് ഉത്തമം ആണ്.
2. ചുവന്ന പവിഴം (Red Coral in Gold) സ്വർണ ലോഹത്തിൽ മോതിരമാക്കി ധരിക്കുന്നത് ഉത്തമം ആണ്.
3. ചുവപ്പ്, നീല, റോസ് എന്നീ നിറങ്ങളിലുള്ള വസ്ത്രാഭരണാദികൾ ഉപയോഗിക്കുക.
4. ചൊവ്വാഴ്ചകളിൽ മുരുകൻ/ഭദ്രകാളി/ഹനുമാൻ എന്നീ ദേവതകളുടെ ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
5. ഏത് സംഗതിയ്ക്ക് പുറപ്പെടുമ്പോഴും തെക്ക് ദിക്കിലേക്ക് ഒമ്പത് ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
6. ശുഭകരമായ സംഗതികളിൽ പങ്കെടുക്കുബോൾ വെള്ള/ ഇളം നിറങ്ങൾ - എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിയ്ക്കണം.
7. ജന്മദിനത്തിൽ തേൻ, സിന്ദൂരം, പയർ, പൈനാപ്പിൾ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ദാനമായി നൽകുക.
8. ഹനുമാൻ ക്ഷേത്രത്തിൽ ചുവന്ന സിന്ദൂരം സമർപ്പിക്കുക.
9. മാസത്തിൽ ഒരു ചൊവ്വാഴ്ച ഉപവസിക്കുകയും ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.

(അവസാനിച്ചു..)

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.