radhika-apte

വിമാനത്താവളത്തിലെ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രാധിക ആപ്‌തെ. വിമാനം വൈകിയതിനെത്തുടർന്ന് താനും സഹയാത്രികരും വിമാനത്താവളത്തിൽ കുടുങ്ങിയെന്ന് നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

ഏത് വിമാനത്താവളമാണെന്നോ ഏത് എയർലൈൻസ് ആണെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോയും രാധിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിൽ കയറാനുള്ള എയ്‌റോബ്രിജിൽ താനടക്കമുള്ളവരെ ജീവനക്കാർ പൂട്ടിയിട്ടെന്നാണ് നടിയുടെ ആരോപണം.

'ഇന്ന് രാവിലെ 8.30തിന് ആയിരുന്നു എന്റെ ഫ്‌ളൈറ്റ്. ഇപ്പോൾ 10.50 കഴിഞ്ഞു. ഫ്ളൈറ്റ് ഇതുവരെ എത്തിയിട്ടില്ല. എന്നാൽ വിമാനം എത്തിയെന്ന് അറിയിച്ച്, ഞങ്ങളെ ജീവനക്കാർ എയ്‌റോബ്രിജിലെത്തിച്ചു. അവിടെ പൂട്ടിയിട്ടു. യാത്രക്കാരിൽ ചെറിയ കുട്ടികളും പ്രായമായവരുമെല്ലാമുണ്ട്. ഒരു മണിക്കൂറോളമായി പൂട്ടിയിട്ടിട്ട്. സെക്യൂരിറ്റി ഡോർ തുറക്കുന്നില്ല.'- എന്നാണ് നടിയുടെ കുറിപ്പിൽ പറയുന്നത്.

ടോയ്‌‌ലറ്റിൽ പോകാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നും കുറിപ്പിലുണ്ട്. ചില്ലുവാതിലിന് സമീപത്തുനിന്ന് യാത്രക്കാർ വിമാനത്തിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെയും വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by Radhika (@radhikaofficial)