
കാഠ്മണ്ഡു: നേപ്പാളിൽ രാപ്തി നദിയിലേക്ക് ബസ് മറിഞ്ഞ് രണ്ട് ഇന്ത്യക്കാർ അടക്കം 12 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. ബീഹാർ സ്വദേശി യോഗേന്ദ്ര റാം (67), ഉത്തർ പ്രദേശ് സ്വദേശി മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. പ്രാദേശിക സമയം, വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ലുംബിനി പ്രവിശ്യയിലെ ഡാംഗ് ജില്ലയിൽ ഭാലുബാംഗിലുള്ള ഈസ്റ്റ് - വെസ്റ്റ് ഹൈവേയിലെ പാലത്തിൽ നിന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. നേപ്പാൾ ഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്. അപകട കാരണം വ്യക്തമല്ല. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.