
ഇന്ത്യ - അഫ്‌ഗാനിസ്ഥാൻ രണ്ടാം ട്വന്റി-20 ഇന്ന്
ഇൻഡോർ: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഒപ്പമെത്താൻ അഫ്‌ഗാനിസ്ഥാനും ഇന്ന് ഇൻഡോറിൽ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഏറ്റുമുട്ടും. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
കൊഹ്‌ലി റിട്ടേൺസ്
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന വിരാട് കൊഹ്ലി രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. ട്വന്റി-20യിൽ സ്പിന്നിനെതിരെ ആത്ര ഫ്രീയായികളിക്കാൻ കഴിയാത്ത കൊഹ്‌ലിക്ക് ലോകകപ്പിന് മുമ്പ് മുജീബും നബിയുമെല്ലാം ഉൾപ്പെട്ട മികച്ച സ്പിൻനിരയെ നേരിടുന്നത് വലിയ ഗുണമാകും.
ഉണ്ടാകുമോ സഞ്ജു
ആദ്യ മത്സരത്തിലും പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം കിട്ടാൻ സാധ്യതകുറവാണെന്നാണ് റിപ്പോർട്ടുകൾ. യശ്വസി ജയ്‌സ്വാൾ പരിക്കിൽ നിന്ന് മോചിതനായാൽ ശുഭ്മാൻ ഗില്ലിന് പകരം കളത്തിലിറങ്ങിയേക്കും. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനാകാതിരുന്ന രവി ബിഷ്ണോയിക്ക് പകരം കുൽദീപ് യാദവിനും അവസരം കിട്ടിയേക്കും. ദുബെയുടേയും വാഷിംഗ്ടൺ സുന്ദറിന്റെയും സാന്നിധ്യം ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ആറ് ബൗളിംഗ് ഓപ്ഷനും ലഭിക്കും.
സാധ്യതാ ടീം: രോഹിത്, ഗിൽ / യശ്വസി,കൊഹ്‌ലി,ദുബെ,റിങ്കു, ജിതേഷ്,അക്ഷർ,സുന്ദർ,കുൽദീപ്/ബിഷ്ണോയി,അർഷ്‌ദീപ്,മുകേഷ്/ആവശ്.
സസായ് വന്നേക്കും
അഫ്ഗാൻ ടീമിൽ ഹസ്രത്തുള്ള സസായിയുടെ പരിക്ക് ഭേദമായാൽ കൂടുതലും ഏകദിന ശൈലിയിൽ കളിക്കുന്ന റഹ്മത്ത് ഷായ്ക്ക് പകരം കളിക്കാനിറങ്ങം.
സാധ്യതാ ടീം: ഗുർബാസ്, സസായ്/റഹ്മത്ത്, സദ്രാൻ,ഒമർസായ്,നബി,നജീബുള്ള,കരിം,നയിബ്,മുജീബ്,നവീൻ,ഫറൂഖി.
ലൈവ്
സ്പോർട്സ് 18, ജിയോ സിനിമ