mg

കോട്ടയം: അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബാൾ കിരീടം മഹാത്മാഗാന്ധി സർവകലാശാലയ്ക്ക്. ഭുവനേശ്വറിലെ കിറ്റ് സർവകലാശാലയിൽ വേദിയായ ചാമ്പ്യൻഷിപ്പിൽ 5 സെറ്റ് നീണ്ട കലാശ പോരാട്ടത്തിൽ ബംഗാളിലെ അഡാമസ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ വനിതകൾ ചാമ്പ്യൻപട്ടം നേടിയത്. സ്കോർ: 25-12, 20-25, 25-23, 19-25, 15-9.

നിലവിലെ ചാമ്പ്യന്മാരായിരുന്ന എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈയെ പരാജയപ്പെടുത്തിയാണ് എംജി യൂണിവേഴ്സിറ്റി സെമിയിൽ കടന്നത്. ഇന്നലെ രാവിലെ നടന്ന സെമിഫൈനൽ മത്സരത്തിൽ കഴിഞ്ഞവർഷത്തെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബി യൂണിവേഴ്സിറ്റി പട്ടിയാലയ പരാജയപ്പെടുത്തിയാണ് എംജി ഫൈനലിൽ എത്തിയത്. 2017 ന് ശേഷം ആദ്യമായാണ് എംജി യൂണിവേഴ്സിറ്റി അഖിലേന്ത്യാ കിരീടം നേടുന്നത്. ഗ്രൂപ്പ്‌തല മത്സരത്തിൽ എം.ജി യെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയ ടീമായിരുന്നു അഡാമസ്.
ടീം :- റോളി പതക്, അനന്യ ശ്രീ, വിഭാ കെ, ആര്യ എസ്, അഞ്ജന (കാതോലിക്കേറ്റ് കോളേജ്, എല്ലാവരും പ്രമാടോം ഖേലോ ഇന്ത്യ വോളിബാൾ അക്കാഡമി), ആര്യ കെ, അൽന രാജ്, എയ്ഞ്ചൽ തോമസ്, സ്നേഹ (അസംപ്ഷൻ കോളേജ് ), രെഞ്ചു ജേക്കബ്, അനീറ്റ ആന്റണി, നിവേദിത ജയൻ (അൽഫോൻസാ കോളേജ്

മുൻ സ്പോർട്സ് കൗൺസിൽ പരിശീലകനും ഇപ്പോൾ ഖേലോ ഇന്ത്യയുടെ പരിശീലകനും ആയ അനിൽകുമാർ വി ആണ് മുഖ്യ പരിശീലകൻ സ്പോർട്സ് കൗൺസിൽ കോച്ചും ഇപ്പോൾ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വോളിബാൾ പരിശീലകനുമായ നവാസ് വഹാബ് ആണ് ടീമിന്റെ സഹ പരിശീലകൻ. അസംപ്ഷൻ കോളേജിലെ കായികാധ്യാപകരായ സുജാ മേരി ജോർജ് ഡോ. ജിമ്മി ജോസഫ് എന്നിവരാണ് ടീം മാനേജർമാർ

ടോട്ടൽ വോളിബാൾ

ഇടതടവില്ലാത്ത ആക്രമണവും പഴുതില്ലാത്ത പ്രതിരോധവും ഒരുക്കി ടോട്ടൽ വോളിബാൾ കളിച്ചാണ് മഹാത്മാഗാന്ധി സർവകലാശാല വനിതകൾ കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ച അഡാമസിനെ ഫൈനലിൽ വീഴ്ത്തി മധുരപ്രതികാരം