
കൊച്ചി: ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ഉൾപ്പെടെ നിശ്ചിത ഐ.ടി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലാപ്പ്ടോപ്പുകൾ, ടാബുകൾ, ആൾ ഇൻ വൺ പേഴ്സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര കസ്റ്റംസ് വകുപ്പ് പറയുന്നു. വ്യക്തമായ ഇറക്കുമതി അനുമതികളുണ്ടെങ്കിൽ ഈ ഉത്പന്നങ്ങൾ വിദേശത്ത് നിന്നും വാങ്ങുന്നതിന് തടസമില്ലെന്നും വാണിജ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. മേക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് ചില പ്രത്യേക കമ്പ്യൂട്ടർ ഹാർഡ്വെയർ ഉത്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അവർ പറയുന്നു.