
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഒന്നാം ദിനം ഒന്നാം റൗണ്ട് മത്സരങ്ങൾക്കായി നലിവിലെ ചാമ്പ്യൻമാരായ നൊവാക്ക് ജോക്കോവിച്ചും ആര്യാന സബലെങ്കയും കളത്തിലിറങ്ങും. ജോക്കോയ്ക്ക് ക്രൊയേഷ്യയുടെ ഡിനൊ പ്രിസ്മിച്ചാണ് എതിരാളി. സബലെങ്ക വനിതാ സിംഗിൾസിൽ എല്ലാ സെയ്ഡലിനെ നേരിടും. മാരൽ ചിലിച്ച്, ജോൺ ഇസ്നർ, കരോളിൻ വൊസ്നിയാക്കി എന്നിവർക്കെല്ലാം ഇന്ന് മത്സരമുണ്ട്.